Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sagrada Familia Basilica

ക്രിസ്തുനാമം ഏറ്റുപറഞ്ഞ് യുദ്ധം ചെയ്യാൻ കഴിയില്ല: മാർപാപ്പ

ബാ​ഴ്സ​ലോ​ണ: ക്രി​സ്തു​വി​ന്‍റെ നാ​മം ഏ​റ്റു​പ​റ​ഞ്ഞ് യു​ദ്ധം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. യേ​ശു​ക്രി​സ്തു​വി​ലു​ള്ള യ​ഥാ​ർ​ഥ വി​ശ്വാ​സം അ​ക്ര​മ​വു​മാ​യി ഒ​രി​ക്ക​ലും ഇ​ണ​ങ്ങി​ല്ലെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ദേ​വാ​ല​യ​ഗോ​പു​ര​മാ​യ ബാ​ഴ്സ​ലോ​ണ ന​ഗ​ര​ത്തി​ലെ ഈ​ശോ​യു​ടെ ഗോ​പു​രം ആ​ശീ​ർ​വ​ദി​ച്ച് സ​ഗ്രാ​ദാ ഫ​മി​ലി​യ (തി​രു​ക്കു​ടും​ബം) ബ​സി​ലി​ക്ക​യി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ലാ​ണ് മാ​ർ​പാ​പ്പ യു​ദ്ധ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

സ​മാ​ധാ​ന​ത്തി​ന്‍റെ രാ​ജ​കു​മാ​ര​നെ അ​നു​ഗ​മി​ക്കു​ന്നു എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​ര​പ​രാ​ധി​ക​ളെ കൊ​ല്ലാ​ൻ ക​ഴി​യി​ല്ല. ദൈ​വ​ക​രു​ണ ചോ​ദി​ക്കു​ന്ന വാ​യ​കൊ​ണ്ടും സ്വ​ന്തം കൈ​കൊ​ണ്ടും സ്വ​ന്തം ഉ​ദാ​സീ​ന​ത​കൊ​ണ്ടും ദുഃ​ഖി​ക്കു​ന്ന​വ​രെ ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ല. ക്രൂ​ര​ത​യെ ത​ട​യാ​ത്ത വി​ശ്വാ​സം വി​ശ്വാ​സ​മ​ല്ല, അ​ത് വ‍്യാ​ജ​മാ​ണെ​ന്നും പാ​പ്പാ പ​റ​ഞ്ഞു.

ശി​ല​ക​ൾ​ക്ക് ആ​കൃ​തി ന​ൽ​കു​ന്ന​തും ഒ​രു​മി​ച്ച് നാം ​വ​സി​ക്കു​ന്ന ഈ ​ഗൃ​ഹ​ത്തി​ന് അ​ർ​ഥം ന​ൽ​കു​ന്ന​തും വി​ശ്വാ​സം ത​ന്നെ​യാ​ണ്. സ​ഗ്രാ​ദാ ഫ​മി​ലി​യ മ​നു​ഷ്യ​ന്‍റെ ബു​ദ്ധി​ശ​ക്തി​യു​ടെ സ്മാ​ര​ക​മ​ല്ല. ത​ല​മു​റ​ക​ളി​ലൂ​ടെ, പ​രാ​ജ​യ​ങ്ങ​ളി​ലൂ​ടെ, ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ അ​പൂ​ർ​ണ​ത​ക​ളി​ലൂ​ടെ ദൈ​വ​ത്തി​ൽ വി​ശ്വ​സി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​ന്‍റെ സ്മാ​ര​ക​മാ​ണ്.

ഈ ​ദേ​വാ​ല​യം ഒ​രു വാ​സ്തു​ശി​ല്പ മ​ഹാ​ദ്ഭു​ത​മാ​ണ്. എ​ന്നാ​ൽ അ​തി​ലു​മേ​റെ ശി​ല​ക​ളാ​ലും വ​ർ​ണ​ങ്ങ​ളാ​ലും പ്ര​കാ​ശ​ത്താ​ലും നി​ർ​മി​ത​മാ​യ ഒ​രു ഹൃ​ദ്യ​മാ​യ വി​ശ്വാ​സ പ്ര​ബോ​ധ​ന​മാ​ണ്. നാമൊക്കെ ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ ജീ​വ​നു​ള്ള ശി​ല​ക​ളാ​ണ്.

ദേ​വാ​ല​യം അ​പൂ​ർ​ണ​മാ​ണ്; നാ​മും അ​പൂ​ർ​ണ​രാ​ണ്. ഭി​ത്തി​ക​ൾ​ക്ക് ഇ​ട​യി​ൽ ചോ​ദ്യ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്; ഹൃ​ദ​യ​ങ്ങ​ൾ ഇ​നി​യും തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഭാ​ഗ​ങ്ങ​ൾ ഉ​ണ്ട്. നാ​മൊ​ക്കെ ഒ​രു നി​ർ​മാ​ണ പ്ര​ക്രി​യ​യി​ലാ​ണ്, അ​ത് നൈ​രാ​ശ്യ​ത്തി​ന്‍റെ അ​ട​യാ​ള​മ​ല്ല, പ്ര​ത്യാ​ശ​യു​ടെ ല​ക്ഷ​ണ​മാ​ണെ​ന്നും മാ​ർ​പാ​പ്പ ഉ​ദ്ബോ​ധി​പ്പി​ച്ചു.

സ്പെ​യി​ൻ രാ​ജാ​വ് ഫി​ലി​പ്പ് ആ​റാ​മ​ൻ, രാ​ജ്ഞി ലെ​റ്റി​ഷ്യ, പ്ര​ധാ​ന​മ​ന്ത്രി പെ​ദ്രോ സാ​ഞ്ച​സ് എ​ന്നി​വ​ർ ബ​ലി​പീ​ഠ​ത്തി​ന് മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്നു. സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ​നി​ന്ന് ഉ​ജ്ജയിൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ സെ​ബ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ, പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, ഗ്രേ​റ്റ് ബ്രി​ട്ട​ൺ ബി​ഷ​പ് മാ​ർ​ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. എം​എ​സ്ടി സമൂഹാം​ഗ​മാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ജോ​ബി സെ​ബാ​സ്റ്റ‍്യ​ൻ കാ​പ്പി​പ്പ​റ​മ്പി​ൽ സ​ഗ്രാ​ദാ ഫ​മി​ലി​യ ബ​സി​ലി​ക്ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​ണ്.

Latest News

Corehub Up